September 18, 2026

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് ‘യൂത്ത് സെന്റർ’ ഉദ്ഘാടനം ഏപ്രിൽ 24 ന്

0
IMG_20220411_192438.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ യുവജനങ്ങളുടെ സമര പോരാട്ടങ്ങളുടേയും സാമൂഹിക – സന്നദ്ധ- സാംസ്കാരിക പ്രവർത്തനങ്ങളുടേയും കേന്ദ്രമായി മാറുന്ന “പി.ബിജു സ്മാരക യൂത്ത് സെന്റർ” സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ജില്ലയിലെ യുവജനങ്ങൾക്കാകെ ഉപകാരപ്രദമാകും വിധത്തിലാണ് കൽപ്പറ്റയിൽ ഡി. വൈ എഫ് .ഐ ജില്ലാ കമ്മിറ്റി ഓഫീസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെയിൻ & പാലിയേറ്റീവ് സെന്റർ , പി.എസ്.സി ഹെൽപ്പ് ഡെസ്ക്, റഫറൻസ് സംവിധാനത്തോടെയുള്ള വിപുലമായ ലൈബ്രറി, ഡോർമിറ്ററി സൗകര്യം എന്നിങ്ങനെ ഏതൊരാൾക്കും ആശ്രയിക്കാവുന്ന തരത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി.ബിജുവിന്റെ സ്മരണാർത്ഥമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി ഓഫീസാണ് വയനാട്ടിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. യൂത്ത് സെന്ററിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ 24 ന് വൈകിട്ട് 4 മണിക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കും. പി.ബിജുവിന്റെ ഫോട്ടോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് അനാഛാദനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡണ്ട് എസ്.സതീഷ്, ട്രഷറർ എസ്.കെ സജീഷ്, പി.ഗഗാറിൻ, സി.കെ.ശശീന്ദ്രൻ, ഓ.ആർ.കേളു തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കൽപ്പറ്റ ടൗണിൽ യുവജന റാലിയും നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *