April 18, 2024

പെന്‍ഷന്‍ , ധനസഹായ വിതരണം ആരംഭിച്ചു

0
Img 20220412 072727.jpg
കൽപ്പറ്റ : ക്ഷേമനിധി ബോര്‍ഡ് വഴി കയര്‍ തൊഴിലാളികള്‍ക്കുള്ള 2022 ജനുവരി മാസം വരെയുള്ള വിവിധ ധനസഹായങ്ങളും, പെന്‍ഷനും വിതരണം ചെയ്തു. പ്രസവാനുകൂല്യം, ശവസംസ്‌കാര ധനസഹായം, 2020 – 21 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്, എന്നിവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ അറിയിച്ചു.  
ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ സമര്‍പ്പിച്ചിട്ടുള്ള വിവിധ അപേക്ഷകളില്‍, 3125 അപേക്ഷകര്‍ക്ക് 64.78 ലക്ഷം രൂപയും, 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 1762 വിദ്യാര്‍ത്ഥികള്‍ക്ക് 16.90 ലക്ഷം രൂപയും 2022 ജനുവരി മാസം വരെയുള്ള പ്രസവാനുകൂല്യ അപേക്ഷകളില്‍ 1500 രൂപ പ്രകാരം 159 പേര്‍ക്കായി 23.85 ലക്ഷം രൂപയും ചേര്‍ത്ത് ഈ വര്‍ഷം 105.54 ലക്ഷം രൂപയുടെ ആനൂകൂല്യങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *