March 29, 2024

ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍കാലിക നിയമനം

0
Img 20220320 065110.jpg
കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എഡ്യൂക്കേറ്ററേയും ട്യൂഷന്‍ ടീച്ചര്‍മാരേയും (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഗണിതം) നിയമിക്കുന്നു. താല്‍പര്യമുളളവര്‍ 27/04/2022 ന് രാവിലെ 10 മണിക്ക് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എഡ്യൂക്കേറ്റര്‍ യോഗ്യത: ബി എഡ്, കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം. അദ്ധ്യാപക ജോലിയില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. ഹോണറേറിയം പ്രതിമാസം 10000/- രൂപ. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം. ട്യൂഷന്‍ ടീച്ചര്‍ യോഗ്യത : ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ്, പ്രവൃത്തി പരിചയം. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണ. ഫോണ്‍ 04936 286900.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *