October 17, 2026

ആയിരം കുടിവെള്ള കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG_20220412_095253.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട് : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന ആയിരം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വെണ്ണിയോട് ചെറിയമൊട്ടം കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷത  വഹിച്ചു. രൂക്ഷമായ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണിത്. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ഹണി ജോസ്, ഇ കെ വസന്ത, മെമ്പര്‍മാരായ ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, ഹെഡ് ക്ലര്‍ക്ക് കെ.ആര്‍ സോമന്‍, ജലനിധി പ്രോജക്ട് കമ്മീഷണര്‍ ടി.എസ് സുരേഷ്, എസ്.എല്‍.ഇ.സി സെക്രട്ടറി ഒ.പി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *