April 27, 2024

എസ്‌എഫ്‌ഐ നൈറ്റ്‌ ലോങ് മാർച്ച്‌ നടത്തി

0
Img 20220412 131213.jpg
കൽപ്പറ്റ:പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ രോഷാഗ്‌നി പടർത്തി വിദ്യാർഥികളുടെ നൈറ്റ്‌ ലോങ്‌ മാർച്ച്‌. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുട്ടിൽ ടൗൺ മുതൽ കൽപ്പറ്റ വരെയാണ്‌ മാർച്ച്‌ നടത്തിയത്‌. 
തീ പന്തം ഏന്തി നൂറുകണക്കിന്‌ വിദ്യാർഥികൾ തെരുവിലിറങ്ങിയത്‌ നാടിന്‌ നവ്യാനുഭവമായി. ഇന്ധവിലവർധനയിൽ പൊറുതിമുട്ടിയ പൊതുജനത്തിനും മാർച്ച്‌ ആവേശം പകർന്നു.     കൽപ്പറ്റയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം  ജോബിസൺ ജയിംസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജോയൽ ജോസഫ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം അജ്‌നാസ്‌ അഹമ്മദ്‌, ജില്ലാ ജോ: സെക്രട്ടറിമാരായ സാന്ദ്ര രവീന്ദ്രൻ, സ്‌റ്റാലിൻ ജോഷി, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ
എം എസ്‌ ആദർശ്‌, അശ്വിൻ ആഷ്മി, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി എൽദോസ് മത്തായി നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *