April 19, 2024

കുറ്റ്യാടി -മാനന്തവാടി ലാസ്റ്റ് ബസ്സ് പുന:രാരംഭിക്കണം

0
Img 20220413 081051.jpg
മാനന്തവാടി: കുറ്റ്യാടി ചുരം വഴി മാനന്തവാടിയ്ക്ക് രാത്രികാല സർവ്വീസ് നടത്തിയിരുന്ന കുറ്റ്യാടി മാനന്തവാടി ബസ്സും വടകര- ബാംഗ്ലൂർ സൂപ്പർഫാസ്റ്റ് ബസ്സും സർവ്വീസ് പുന:രാരംഭിക്കാനുള്ള ആവശ്യം ശക്തമാകുന്നു.
കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായാണ് ഈ ഷെഡ്യു ളുകൾ കെ.എസ്.ആർ.ടി.സി ഒഴിവാക്കിയത് .ഇപ്പോൾ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയ സാഹചര്യത്തിൽ കുറ്റ്യാടി ചുരം വഴിയുള്ള ഈ സർവ്വീസുകൾ എത്രയും പെട്ടെന്ന് പുന:രാരംഭിക്കണം.
ഒരു ദിവസത്തെ ലാസ്റ്റ് ബസ് ഇല്ലാതാക്കുന്നത് നീതികരിക്കാനാവില്ല. കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു മാർഗ്ഗവുമില്ലാത്ത സ്ഥിതിയ്ക്ക് നിലവിലെ സൗകര്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് വയനാട് ബസ് പാസഞ്ചേർസ് കൂട്ടയ്മ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *