March 29, 2024

ശ്രേയസിൻ്റെ നേതൃത്വത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിൽ ജനപങ്കാളിത്ത ജനശാക്തീകരണ പദ്ധതി നടപ്പിലാക്കി.

0
Img 20220415 071911.jpg
ബത്തേരി:ജനകീയ ആസൂത്രണത്തിന് ഇരുപത്തിയഞ്ചാം വാർഷികത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിലെ 35 ഡിവിഷനുകളിലും 15%  ജനങ്ങൾക്ക് (ഏകദേശം നാലായിരത്തിലധികം) ജനകീയാസൂത്രണം,  അധികാരവികേന്ദ്രീകരണം എന്നിവയിൽ ജനങ്ങളുടെ പങ്കിനെക്കുറിച്ച് പുതിയ ദിശാബോധം ശ്രേയസ് പരിശീലനം നടത്തി. മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, ആദിവാസി വിഭാഗക്കാർ, വിദ്യാർഥികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ,  വയോജനങ്ങൾ മുതലായവർക്കാണ് പരിശീലനം നൽകിയത് 
ബത്തേരി മുനിസിപ്പാലിറ്റിയുടെ സമഗ്രവികസനം ലക്ഷ്യം വെക്കുന്ന പങ്കാളിത്ത പഠനറിപ്പോർട്ട് ബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി കെ രമേശന് കൈമാറി. സ്ത്രീ സൗഹൃദ മുൻസിപ്പാലിറ്റി, ഭിന്നശേഷി സൗഹൃദ  മുനിസിപ്പാലിറ്റി, മയക്കുമരുന്ന് രഹിത മുനിസിപ്പാലിറ്റി, മുതലായ  ആശയങ്ങൾ ആണ് പദ്ധതി മുൻപോട്ടു വെച്ചത്. കേരളത്തിലെ ത്രിതല  പഞ്ചായത്ത് രാജ് സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പഠന റിപ്പോർട്ടും ശ്രേയസ് ഈ പദ്ധതിയുടെ ഭാഗമായി പ്രസിതീകരിച്ചുട്ടുണ്ട്. 
ജനശാക്തീകരണ പരിശീലന പദ്ധതിക്ക് കാരിത്താസ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ വർഗീസ് മറ്റമന നേതൃത്വം നൽകി.  ശ്രേയസ് ഡയറക്ടർ ഫാദർ ബെന്നി ഇടയത്ത് അടങ്ങുന്ന ശ്രേയസിലെ 15 അംഗ  ടീമാണ് ആണ് ഈ പരിശീലന പരിപാടി  മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളും നടപ്പിലാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *