കൽപ്പറ്റ: ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും രാജ്യത്ത് ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത വിധം ഭരണ ഘടനയെ രൂപപ്പെടുത്തിയ ക്രാന്ത ദര്‍ശിയായ നേതാവും, അധ:സ്ഥിത ജനവിഭാഗത്തിന്റെ വിമോചകനുമായ അംബേദ്കര്‍ തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്നു വയനാട് ഡിസിസി പ്രസിഡണ്ട് എന്‍. ഡി അപ്പച്ചന്‍ എക്‌സ് എം.എല്‍ എ പ്രസ്താവിച്ചു. ഡിസിസി യില്‍ വച്ച് നടന്ന അംബേദ്കറുടെ 131 മത് ജയന്തി ദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. വി ശശി അധ്യക്ഷന്‍ ആയിരുന്നു.ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി. അനന്തന്‍ അമ്പലക്കുന്ന്, ആര്‍. രാജന്‍, കെ. രാഘവന്‍ കാപ്പികുന്നു, ആര്‍. രാമചന്ദ്രന്‍, മണി വി. കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply