October 14, 2026

പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

0
IMG_20220416_195041.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറ്റപ്പാലം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച സയ്യിദ് ഹൈദരലി തങ്ങളുടെ വേർപാടിന്റെ നാൽപ്പതാം ദിനത്തോടനുബന്ധിച്ച് പ്രാർത്ഥനാ സദസ്സും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. എം എസ് എഫ്  ജില്ലാ പ്രസിഡന്റ് സഫുവാൻ വെളളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്നു നടന്ന ഇഫ്ത്താർ വിരുന്നിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ജനാബ് മുഹമ്മദ് പടയൻ, നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈ.ചെയർപേഴ്സൺ പി വി എസ് മൂസ, സിപിഐ ജില്ലാ സെക്രട്ടറി  ഇ ജെ. ബാബു, കോൺഗ്രസ് നേതാക്കളായ  അഡ്വ. ശ്രീകാന്ത് പട്ടയൻ,  എ എം. നിഷാന്ത്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, സൗദി കെഎംസിസി ജന.സെക്രട്ടറി അസീസ് കോറാം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, സാമൂഹ്യ പ്രവർത്തകൻ റഷീദ് നീലാമ്പരി തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുളള ആളുകൾ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *