September 20, 2026

ഒളിമ്പിക് അസോസിയേഷന്റെ ഫോട്ടോ വണ്ടി 18ന് വയനാട്ടില്‍

0
IMG_20220416_195832.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേരളത്തിന്റെ കായിക ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ ജില്ലകളിലൂടെ നടത്തുന്ന ഫോട്ടോ വണ്ടി 18ന് വയനാട്ടിലെത്തും. നാലിടത്താണ് ജില്ലയില്‍ ഫോട്ടോ വണ്ടിക്ക് സ്വീകരണമൊരുക്കുക. കണ്ണൂരില്‍ നിന്നും രാവിലെ 11.30ന് മാനന്തവാടിയിലെത്തുന്ന ഫോട്ടോ വണ്ടിക്ക് ആദ്യ സ്വീകരണം മാനന്തവാടിയില്‍ നല്‍കും. ഇവിടെ മാനന്തവാടി പ്രസ് ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കമുള്ളവരാണ് വാഹനത്തെ സ്വീകരിക്കുക. തുടര്‍ന്ന് പനമരത്തേക്ക് തിരിക്കുന്ന വാഹനം 12.30ന് പനമരത്തെത്തും. ഇവിടെ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും. 2.30ന് സുല്‍ത്താന്‍ ബത്തേരിയിലെത്തുന്ന വാഹനത്തിന് സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കമുള്ളവര്‍ സ്വീകരണം നല്‍കും. പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കല്‍പ്പറ്റയിലേക്കെത്തുന്ന ഫോട്ടോ വണ്ടിക്ക് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍ തുടങ്ങിവരും സ്വീകരണം നല്‍കും. വയനാട്ടിലെ സ്വീകരണത്തിന് ശേഷം ഫോട്ടോ വണ്ടി മലപ്പുറത്തേക്ക് തിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *