

കൽപ്പറ്റ : കൽപ്പറ്റയിൽ നിർമ്മിച്ച ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിലേക്ക് ഡി.വൈ.എഫ്.ഐ മുൻകാല ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള മുൻകാല പ്രവർത്തകർ പുസ്തകങ്ങൾ കൈമാറി.ആദ്യകാല ജില്ലാ സെക്രട്ടറി പി.സൈനുദ്ദീൻ തന്റെ പുസ്തക ശേഖരണത്തിലുള്ള 101 പുസ്തകങ്ങളാണ് കൈമാറിയത്. സൈനുദ്ദീന്റെ വസതിയിൽ വെച്ച് ജില്ലാ സെക്രട്ടറി കെ.റഫീഖും പ്രസിഡണ്ട് കെ.എം. ഫ്രാൻസിസും ചേർന്ന് ഏറ്റുവാങ്ങി. മുൻ ജില്ലാ പ്രസിഡണ്ട്മാരായ പി.ആർ.ജയപ്രകാശ്, കെ.ഷമീർ, മുൻ ജില്ലാ സെക്രട്ടറി എൻ.കെ.ജോർജ്ജ്, മുൻ ജില്ലാ ട്രഷററുമാരായ പി.കെ.ബാബുരാജ്, കെ.യൂസഫ്, മുൻ ജില്ലാ കമ്മിറ്റിയംഗം സന്തോഷ്കുമാർ തുടങ്ങിയവരെല്ലാം പുസ്തകങ്ങൾ കൈമാറി ചലഞ്ചിൽ പങ്കാളിയായി.



Leave a Reply