April 20, 2024

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും

0
Img 20220416 183001.jpg
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.
ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ മെയ് 11 നാണ് പരിഗണിക്കുന്നത്. പരാതികൾ ഏപ്രിൽ 22 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നീ പോലീസ് ജില്ലകളിലെ പരാതികൾ മെയ് 23 ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മെയ് അഞ്ചാണ്. എസ്.എ.പി, കെ.എ.പി നാല് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ ആറിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.
  
എസ് പി സി  ടോക്ക്സ്  വിത്ത്‌  കോപ്സ്  എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *