April 25, 2026

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് നടത്തിയ ഉയർപ്പ് തിരുന്നാൾ ശ്രദ്ധേയമായി

0
IMG_20220418_075126.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുതിരേരി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് നടത്തിയ ഉയർപ്പ് തിരുന്നാൾ ശ്രദ്ധേയമായി. കെസിവൈഎം അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു ഉയർപ്പ് തിരുന്നാൾ ഒരുക്കിയത്. ഉത്ഥിതനായ ഈശോ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നത് ദൃശ്യ ശബ്ദത്തോടു കൂടിയാണ് ഇവർ ഒരുക്കിയത്. ഈസ്റ്ററിനോട് അനുബന്ധിച്ച് ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാദർ വിൻസെൻറ് കൊരട്ടിപറമ്പിൽ കാര്‍മ്മികത്വം വഹിച്ചു.കെസിവൈഎം അംഗങ്ങളായ ജിൻസ് ടി ജെ, നെൽസൺ നെഴുവൻകാട്ടിൽ, ജിൽസ് ടി ജെ, നിക്സൺ നെഴുവൻകാട്ടിൽ, അതിൽ കണ്ടത്തിൽ, ജോബിൻ തിരുവകുന്നേൽ, ഷിബിൻ കുറുക്കൻ പറമ്പിൽ, പ്രിൻസ് ചെറുവള്ളികുടി, ആൽബിൻ തവളാങ്കിൽ, ക്ലെസ്റ്റിൻ ആക്കതൊട്ടി, അബിൻ ചെറുവള്ളികുടി, ഡെറിൻ കൊച്ചു കുളത്തിങ്കൽ, അമല കെ ഷാജി എന്നിവരാണ് ഒരുക്കിയത്. സിസ്റ്റർ വിനെറ്റ്, കൈക്കാരന്മാരായ തോമസ്, ബേബി എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *