August 30, 2026

കടിച്ചത്‌ പേപ്പട്ടി: ഞായറാഴ്‌ച കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവുപട്ടിക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു

0
IMG_20220420_115024.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഞായറാഴ്‌ച കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവുപട്ടിക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട്‌ വെറ്ററിനറി സർവകലാശാലയിൽ നടത്തിയ ജഡ പരിശോധനയിലാണ്‌ പേവിഷബാധ സ്ഥിരീകരിച്ചത്‌.  
കടിയേറ്റവർ ഐഡിആർവി, ഇർഗ് പ്രതിരോധ കുത്തിവയ്‌പുകൾ എടുത്തിട്ടുണ്ട്. മറ്റു തെരുവുപട്ടികൾക്കും പൂച്ചകൾക്കും കടിയേറ്റിരുന്നു. പട്ടിക്ക്‌ പേ വിഷബാധ സ്ഥിരീകരിച്ചതോടെ ഭീതിയേറി. കടിയേറ്റ മറ്റു നായ്‌ക്കൾക്കും പേ ബാധിക്കാൻ സാധ്യതയുണ്ട്‌. ഇത്‌ നഗരത്തിലെത്തുന്നവർക്ക്‌ ഭീഷണിയാണ്‌. നായ്‌ക്കൾ കൂട്ടമായി സഞ്ചരിക്കുകയാണ്‌. ആളുകൾ ജാഗ്രത പുലർത്തണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *