April 20, 2024

വയനാട് ജില്ലാ നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20220420 120927.jpg
കൽപ്പറ്റ  :കെ എസ് എൻ എ എം ഇ ഡബ്യു യു (സി ഐ ടി യു ) വയനാട് ജില്ലാ സമ്മേളനം ഇന്നലെ മൂന്ന്  മണിയ്ക്ക് പ്രസിഡൻ്റ്ഡോ. ജോമോൻ അദ്ധ്യക്ഷതയിൽ കൽപ്പറ്റ സി ഐ ടി യു  ജില്ലാ മന്ദിരത്തിൽ നടന്നു.ഡോ.നിബിൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡോ. ജിഷ്ണു സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളും , സംസ്ഥാന കമ്മിറ്റി യുടെ പ്രവർത്തനങ്ങളും ഇടപെടലുകളും എടുത്ത് പറയുകയും,അതിൽ ഉള്ള നന്ദി അറിയിക്കുകയും ചെയ്തു.2021ലെ വരവ് ചിലവ് കണക്കുകൾ ട്രഷറർ ഗോകുൽ അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിന്നും സംഘടന പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
ഡോ. ശ്രീദാസ് ഏളപ്പില (പ്രസിഡണ്ട്),ഡോ.ജിഷ്ണു ജി നായർ (സെക്രട്ടറി),  ഗോകുൽ കെ (ട്രഷറർ), ഡോ. ജിതിൻ ഔസേഫ്(വൈസ് പ്രസിഡണ്ട്), 
 മഞ്ജു ( ജോയിന്റ് സെക്രട്ടറി) 
ഡോ.നിബിൻ ( ജില്ലാ കോർഡിനേറ്റർ ).ഡോ. ജുമാന,
ശരത്ത്,ദിലീപ്,അമ്പിളി,അക്ഷയ,നിഷ,സുർജിത് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു .ഡോ.സിജോ, ഡോ.അശ്വതി, ഡോ.നീലിമ, ഡോ. പ്രവീൺ എന്നിവർ സംസാരിച്ചു.
ഡോ.അരുൺ ബേബി നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *