April 25, 2024

നോര്‍ക്ക വനിതാമിത്ര സ്വയംതൊഴില്‍ വായ്പ പദ്ധതി

0
Img 20220411 160209.jpg
പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍വായ്പ പദ്ധതിയായ നോര്‍ക്ക വനിതാ മിത്ര പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 55 വയസ് വരെ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാന പരിധി മൂന്ന് ലക്ഷം രൂപയാണ്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും, വിസ, എക്‌സിററ് പേജുകളുടെയും പ്രസ്തുത പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോറം WWW.kswdc.org എന്ന വെബ്‌സെററില്‍ ലഭിക്കും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷംരൂപ വരെയുളള സ്വയംതൊഴില്‍ വായ്പകളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷയ്ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം തുല്യമായ തുക (പരമാവധി 3 ലക്ഷംരൂപ വരെ) മൂലധന സബ്‌സിഡി നല്‍കും. വായ്പയുടെ അവസാന തവണകളിലേക്കാണ് സബ്‌സിഡി തുക വരവ് വയ്ക്കുക, വായ്പയുടെ കാലാവധിക്കിടയില്‍ തിരിച്ചടവ് മുടക്കം വരാത്ത വായ്പകാര്‍ക്ക് മാത്രമേമൂലധന സബ്‌സിഡി അനുവദിച്ചുകിട്ടുകയുളളു. സബ്‌സിഡി തിട്ടപ്പെടുത്തുന്ന സമയത്ത് വായ്പയില്‍ തവണമുടക്കം ഉണ്ടാകാന്‍ പാടുളളതല്ല. മുടക്കമുണ്ടെങ്കില്‍ ആയത് തീര്‍ന്നാല്‍ മാത്രമേ മൂലധന സബ്‌സിഡി അനുവദിക്കുകയുളളു. ക്യത്യമായി തിരിച്ചടവ് നടത്തുന്ന ശുണഭോക്താകള്‍ക്ക് ആദ്യത്തെ നാല് വര്‍ഷം വായ്പ തുകയില്‍ 3 ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും. ഫോണ്‍ 0495 2766454, 9496015010.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *