August 27, 2026

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി. എഫ് . പ്രതിഷേധ ധർണ്ണ

0
IMG_20220421_165557.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേന്ദ്ര അവഗണനയിലും, പെട്രോള്‍,ഡീസല്‍ ഉത്പന്നങ്ങളുടെയും, പാചക വാതക ഉത്പന്നങ്ങളുടേയും വിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. .സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിനും, കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ്.ജില്ലാ കണ്‍വീനറും സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ ശശീന്ദ്രന്‍, മാനന്തവാടിയില്‍ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം ഒ.ആര്‍ കേളു എം.എല്‍.എയും, പനമരത്ത് എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍, കമ്പളക്കാട് എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ, പൊഴുതന സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, മീനങ്ങാടിയില്‍ ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് കുര്യക്കോസ് മുള്ളന്‍മട, പുല്‍പ്പള്ളി കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയും ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *