August 28, 2026

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത തിരുനെല്ലിയിലെ കർഷകന്റെ വിധവയ്ക്ക് സർക്കാർ ജോലി നൽകണം : ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മറ്റി

0
IMG-20220421-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : കൃഷി നാശം സംഭവിച്ച് നഷ്ടപരിഹാരം ലഭിക്കാതെയാണ് തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷ് ജീവനൊടുക്കിയത്. ഇതോടെ രാജേഷിന്റെ മൂന്നു മക്കൾ അടങ്ങിയ കുടുംബം അനാഥമായിരിക്കുകയാണ്. പ്ലസ് ടു വരെ പഠിച്ച ഭാര്യ പ്രീതക്ക് ജോലി നൽകണം. കുടുംബത്തിന്റെ 3 ലക്ഷത്തോളം രൂപയുടെ കടം സർക്കാർ ഏറ്റെടുത്ത് കുടുംബത്തെ സംരക്ഷിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. 
ആത്മഹത്യ ചെയ്ത രാജേഷിന്റെ വീട് ആം ആദ്മി പാർട്ടി ജില്ലാ നേതാക്കളായ അജി കൊളോണിയ,മുനീർ പാറക്കടവത്ത്, അഡ്വ തോമസ്, ബാബു തച്ചറോത്ത് എന്നിവർ സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *