August 28, 2026

സർഗ്ഗ പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു

0
IMG_20220421_200712.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂലയിൽ സർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത പാലിയേറ്റീവ് ഉപകരണങ്ങൾ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനി ങ്ങാരത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ബി. ബാലൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ അബ്ദുള്ള കണിയാങ്കണ്ടി, എം.ലതിക, അമ്മദ് കൊടുവേരി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി.സുഗതൻ, പഞ്ചായത്ത് ലൈബ്രറി സമിതി ചെയർമാൻ കെ.കെ.ചന്ദ്രശേഖരൻ, സർഗ്ഗ ഗ്രന്ഥാലയം പ്രസിഡണ്ട് വി.ജെ.ജോയി, പാലിയേറ്റീവ് യൂണീറ്റ് കൺവീനർ ഇ.ടി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *