May 18, 2026

അതിമാരക മയക്കുമരുന്നുമായി കോഴിക്കോടുകാരൻ പിടിയിൽ

0
IMG_20220421_205747.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
 ബത്തേരി : വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പി.ഒ മാരായ, കെ . ബി . ബാബുരാജ്, കെജി. ശശികുമാർ, സി ഇ ഒ  മാരായ അമൽദേവ്, ജിതിൻ. പി. പി, ഉണ്ണികൃഷ്ണൻ എന്നിവർ സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ കേരള കർണാടക സംസ്ഥാന അതിർത്തി ഭാഗത്ത് ബത്തേരി ഗുണ്ടൽപേട്ട റോഡിൽ അതിർത്തി വഴി മാരക മയക്കുമരുന്നുകൾ വരുമെന്ന് വിവരത്തിൻ്റെ
അടിസ്ഥാനത്തിൽ ശക്തമായ വാഹനപരിശോധന നടത്തിവരവേ, കെ എസ് ആർ ടി സി  യുടെ കെ എൽ .15. എ2048 എന്ന ബസിലെ യാത്രക്കാരനിൽനിന്നും അതിമാരകമായക്കുമരുന്നായ എം.ഡി.എം. എ. 80 ഗ്രാം വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഷഹന കമറുദ്ദീൻ, (33) കോഴിക്കോട് സ്വദേശിയെ 
പിടികൂടി. മയക്കുമരുന്ന് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കേസ് എടുത്തു .ബത്തേരി കോടതി മുൻപാകെ ഹാജരാക്കിയ
പ്രതിയെ റിമാൻഡ് ചെയ്തു .
ഇരുപത് വർഷം വരെ തടവുകിട്ടുന്നതും, രണ്ട് ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *