April 26, 2024

ഹൈടെക് ശൗചാലയത്തില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ പൊതുവഴിയിലൂടെ ഒഴുകുന്നതായി പരാതി

0
Img 20220422 100437.jpg
കല്‍പ്പറ്റ : പഴയ ബസ് സ്റ്റാന്‍ഡിലെ ഹൈടെക് ശൗചാലയത്തില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ പൊതുവഴിയിലൂടെ ഒഴുകുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ശൗചാലയം പൂട്ടിച്ചു. ഇതോടെ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരും വ്യാപാരിയും ദുരിതത്തിലായി. നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടി ഉണ്ടാകാത്തതിനാലാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.എന്നാല്‍ മാലിന്യം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ നിന്നുള്ളതല്ലെന്നാണ് നഗരസഭയുടെ വാദം.
കഴിഞ്ഞ രണ്ടു ദിവസമായി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിലെ ഹൈടെക് ശൗചാലയത്തില്‍ നിന്നും കക്കൂസ് മാലിന്യം പൊതുവഴിയിലൂടെയാണ് ഒഴുക്കുന്നയത്. ഇതോടെ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെ വ്യവസായികളും യാത്രക്കാരും ദുര്‍ഗന്ധത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്നലെയും മാലിന്യം റോഡിലൂടെ ഒഴുകി വന്നിരുന്നു.
എന്നാല്‍ ഈ മാലിന്യം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ നിന്നുള്ളതല്ലെന്നാണ് നഗരസഭയുടെ വാദം. ശൗചാലയത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ രണ്ടു ടാങ്കുകള്‍ ഉണ്ടെന്നും, അതില്‍ നിന്ന് മാലിന്യം പുറത്തേക്ക് വരില്ലെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. ശൗചാലയത്തില്‍ കേടുപാട് വരുത്തിയതിന് സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *