August 31, 2026

കിഫ് ബി അധികൃതര്‍ക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി

0
IMG_20220422_100037.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി – കൈതക്കല്‍ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ച് അഞ്ച് വര്‍ഷത്തോളമായിട്ടും പൂര്‍ത്തീകരിക്കാത്തതിനെതിരെ കിഫ് ബി അധികൃതര്‍ക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി.കോണ്‍ട്രാക്‌റുടെ അലസതയാണ് പ്രവൃത്തി ഇഴയാന്‍ കാരണമെന്നാരോപിച്ച് കിഫ്ബിയുടെ സീനിയര്‍ ഇന്‍പെക്ടര്‍ക്കാണ് പരാതി നല്‍കിയത്. ഗുണ നിലവാരമില്ലാത്ത തരത്തിലുള്ള പ്രവൃത്തികള്‍ വീണ്ടും മാറ്റി ചെയ്യണമെന്നും, എത്രയും വേഗം പണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം സമര പരിപാടികളായി മുന്നോട്ടു പോകുമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരാതിയിലൂടെ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *