April 26, 2024

കൽപ്പറ്റ ബൈപ്പാസിൻ്റെ ഫുട് പാത്തിൽ ജോഗിങ്ങ് പാത്തും ഓപ്പൺ ജിമ്മും സ്ഥാപിക്കണം

0
Img 20220425 082629.jpg
കൽപ്പറ്റ : കൽപ്പറ്റയിലെ ബൈപ്പാസ് റോഡിൻ്റെ ഒരു വശത്ത് ഫുട് പാത്തും ,ഓപ്പൺ ജിമ്മും ഉണ്ടാക്കിയാൽ ജനങ്ങൾക്ക് ജോഗിങ്ങിനും നടത്തത്തിനും ഒക്കെ ഉപകാരപ്പെടുമെന്ന നാട്ടുക്കാരുടെ ആവശ്യം ശക്തിപ്പെടുന്നു. 
 അതിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഒരു പാർക്കും ഓപ്പൺ ജിമ്മും കോഫി ഷോപ്പും  കൂടി ഉണ്ടാക്കണം. വൈകുന്നേരങ്ങളിൽ കുട്ടികളെ പാർക്കിൽ കളിക്കാൻ വിട്ട് മാതാപിതാക്കൾക്ക് ചെറിയ ഒരു നടത്തവും വ്യായാമവും ഒക്കെ ചെയ്ത് കുട്ടികളേയും കൂട്ടി മടങ്ങാം. ഏതെങ്കിലും കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ നഗരസഭയും എം. എൻ എ യും വിചാരിച്ചാൽ സാധിക്കുമെന്ന് നാട്ടുക്കാർ പറയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *