March 29, 2024

നവകേരള കര്‍മ്മ പദ്ധതി-ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

0
Img 20220427 062129.jpg
കൽപ്പറ്റ : നവകേരള കര്‍മ്മ പദ്ധതി ആവിഷ്‌കരണത്തെകുറിച്ച് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമായുള്ള ജില്ലാതല ശില്‍പശാല ജില്ലാ ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യുട്ടി കളക്ടര്‍ എം.കെ രാജീവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
 പരിശീലന പരിപാടിയില്‍ എസ്.എച്ച്.എസ്.ആര്‍.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.വി ജിതേഷ് ക്ലാസ്സെടുത്തു. ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ നടത്തേണ്ടതായ ജില്ലാതല ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, 30 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ഷികാരോഗ്യ പരിശോധന, പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി, ഹബ്ബ് ആന്റ് സ്പോക്ക് ലാബ് നെറ്റ് വര്‍ക്കിംഗ്, എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം ക്യാമ്പയിന്‍ തുടങ്ങിയ പത്ത് മേഖലകളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചും ജില്ലയില്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളു ശില്‍പശാലയില്‍ നല്‍കി. നപ്രതിനിധികളും, ഉദ്യോഗസ്ഥരുമായുളള ചര്‍ച്ചകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ നേതൃത്വം നല്‍കി. യോഗത്തില്‍ ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുഷമ പി.എസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ദിനീഷ്, ഡോ. അഭിലാഷ് , ടെക്നിക്കല്‍ അസ്സിറ്റ്ന്റ് ഷാജി, ആരോഗ്യകേരളം ആശ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *