IMG_20220427_104833.jpg

ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ പിടികൂടി


AdAd
കല്‍പ്പറ്റ: കല്‍പ്പറ്റ റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എടപ്പെട്ടി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ പിടികൂടി. മുട്ടില്‍ കൊട്ടാരം വീട്ടില്‍ പി.വി അജ്മല്‍ (27) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 150 ഗ്രാമേളം കഞ്ചാവും, ആവശ്യക്കാര്‍ക്ക് കഞ്ചാവ് തൂക്കി നല്‍കുന്നതിനായി കരുതിയ മിനി ഡിജിറ്റല്‍ തുലാസും കണ്ടെടുത്തു.കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ച 0312 കെ.എല്‍ 12 കെ 0312 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണി.കെ, അരുണ്‍ പി.ഡി. ഡ്രൈവര്‍ സന്തോഷ് കുമാര്‍ എ.എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.