March 29, 2024

എം.നാരായണൻ ‘ഗ്രാമാദരം’ ഏറ്റുവാങ്ങി

0
Gridart 20220428 1301473692.jpg
വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിക്കുന്നവരെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആദരിക്കുന്ന പരിപാടിയായ 'ഗ്രാമാദരം' മുപ്പത്തഞ്ചു വർഷം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ച എം.നാരായണൻ ഏറ്റുവാങ്ങി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദര ഫലകം കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ബ്ലോക്ക് മെമ്പർമാരായ പി.കെ.അമീൻ,വി.ബാലൻ,ഗ്രാമപഞ്ചായത്ത് അംഗം കണിയാങ്കണ്ടി അബ്ദുള്ള,പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണൻ, സെക്രട്ടറി എം.സുധാകരൻ,പി.ടി.സുഗതൻ ,മംഗലശ്ശേരി നാരായണൻ, ഇ.കെ.ജയരാജൻ,അഡ്വ.എം.വേണുഗോപാൽ,പി.സൂപ്പി, വി.കെ ശ്രീധരൻ മാസ്റ്റർ,എ.ജനാർദ്ദനൻ,കെ.രാധാമണി,എം.നാരായണൻ,മിഥുൻ മുണ്ടക്കൽ,എം.ശ്രീധരൻ,പി.ജെ.ആന്റണി,പ്രസീദ.പി,പി.ടി.സുഭാഷ്,കെ.കെ.ചന്ദ്രശേഖരൻ,എം.മണികണ്ഠൻ,ശാന്ത കുമാരി,എം.രാമചന്ദ്രൻ, ഇ. സുധാകരൻ,ശിവൻ.കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *