August 27, 2026

മുചക്ര വാഹനം കൈമാറി

0
GridArt_20220428_1256228542.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :  അപകടത്തിൽ പെട്ട് ഇരുകാലുകളും തളർന്ന സഹപ്രവർത്തകന് വിംസ് മെഡിക്കൽ കോളേജ് ഐ എൻ ടി യു സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച മുചക്ര വാഹനം  കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീഖ് കൈമാറി. ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ കെ റഫീഖ്, ഡി എം വിംസ് ഡീൻ ഡോ ഗോപകുമാരൻ കർത്ത,ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിയാൽ,  യൂണിയൻ വർക്കിംഗ്‌ പ്രസിഡന്റ്‌ ആർ ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ അരുൺദേവ്, വിംസ് എ ജി എം സൂപ്പി കല്ലങ്കോടൻ,  ഡോ ഷാനവാസ് പള്ളിയാൽ, പ്രിൻസിപാൽ സുരേഷ് കെ, എം വാർഡ് മെമ്പർ കേശവൻ, യൂണിയൻ നേതാക്കൾ വിജി വടക്കുട്ടിൽ,ജിനീഷ് എം ജെ, അനുപ് കെ എസ്,ബിജേഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *