August 28, 2026

അരുണിമ: അനീമിയ നിർണ്ണയ ക്യാമ്പ്‌ ഉദ്ഘാടനം നിർവഹിച്ചു

0
GridArt_20220428_1816259482.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക ഗ്രാമപഞ്ചായത്തിലെ അകമനച്ചാൽ അങ്കണവാടിയിൽ വച്ച് ആറ് വയസിനു  താഴെയുള്ള കുട്ടികൾക്ക് ഭാരതീയ ചികിത്സ വകുപ്പിൻ്റെയു० ആയുഷ്ഗ്രാമം മാനന്തവാടിയുടെയും , ഐ.സി .ഡി.എസ്സ് എടവകയുടേയും സംയുക്താഭ്യമുഖ്യത്തിൽ അനീമിയ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു.. ഈ പരിപാടിക്ക് വാർഡ് മെമ്പർ  ബാബുരാജ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ  ഷിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു.ഈ പരിപാടിയുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എച്ച് . ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ പൂർണ്ണിമ എം പി പദ്ധതി വിശദീകിരിച്ചു. ഐ സി ഡി എസ്  മാനന്തവാടി അഡീഷണൽ സി ഡി പി ഓ  രാജാ०ബിക ഒ. എസ് ആശംസ അർപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സിനു० ക്യാമ്പിനും  ആയുഷ്ഗ്രാമ० മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഡോ.നീലിമ കെ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *