April 25, 2026

വയനാട് ജില്ലാ അസോസിയേഷൻ കരാട്ടെ ക്ലാസും ക്യാമ്പും നടത്തി

0
IMG_20220428_172825.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി:അലന്‍ തിലക് ഷിറ്റോ റിയു കരാട്ടെ സ്ക്കൂള്‍ ഇന്റര്‍നാഷ്ണല്‍ വയനാട് ജില്ലാ അസോസിയേഷന്‍ അഡ്വാന്‍സ്ഡ് കത്ത ക്യാമ്പും റെഫറി സെമിനാറും നടത്തി.

വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ജഡ്ജ് ഹാന്‍ഷി സുനില്‍ കുമാര്‍ പരിശീലകനായിരുന്നു.
അലന്‍ തിലക് ഷിറ്റോ റിയു 
 വയനാട് റീജിയണ്‍ ചീഫ് ഇന്‍സ്ട്രക്ടറും എക്സാമിനറും വയനാട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രസിഡണ്ട് ക്യോഷി സുരേഷ് പി.വി അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി സെന്‍സി ഷിബു കുറുമ്പേമഠം സ്വാഗതവും ജോയിന്റ് സെക്രട്ടറി സെന്‍സി എന്‍.എന്‍ ചന്ദ്രബാബു നന്ദിയും അര്‍പ്പിച്ചു .
വയനാട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷിജു മാത്യു, സെന്‍സി മനോജ് കല്‍പ്പറ്റ, സെന്‍സി രൂപേഷ് പണിക്കര്‍, സെന്‍സി റോബിന്‍ ബാംഗ്ലൂര്‍, സെന്‍സി എന്‍.എന്‍.ചന്ദ്രബാബു, സെന്‍സി റഫീഖ്, സെന്‍സി സുധീഷ് ടീ.ഡി,സെന്‍സി ബത്തേരി, എന്‍മലയാളം ഡിജിറ്റൽ ന്യൂസ്‌ കൊച്ചി / ന്യൂസ്‌ വയനാട് ചാനല്‍ റിപ്പോർട്ടർ ദീപാ ഷാജി പുല്‍പ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *