April 25, 2026

പട്ടികജാതി- പട്ടികവർഗ യുവതി യുവാക്കൾക്ക് വാഹന വായ്പ

0
IMG_20220429_075835.jpg
By ന്യൂസ് വയനാട് ബ്യൂറോ


കൽപ്പറ്റ:സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ, ടാക്സി കാര്‍, ഗുഡ്സ് കാരിയര്‍) ഉള്‍പ്പെടെ കോമേഴ്സല്‍ വാഹനങ്ങള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936-202869, 9400068512.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *