April 19, 2024

ഗോത്ര പോരാട്ട ചരിത്രങ്ങൾക്ക് വയനാട്ടിൽ മ്യൂസിയം വേണം: എം.ബാലകൃഷ്ണൻ

0
Img 20220429 Wa0097.jpg
കൽപ്പറ്റ: വയനാട്ടിലെ ഐതിഹാസിക ഗിരി വർഗ്ഗ പോരാട്ടങ്ങളെയും മറ്റ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും അടയാളപ്പെടുത്താൻ സ്വാതന്ത്യ സമര മ്യൂസിയം സ്ഥാപിക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ബാലകൃഷ്ണൻ. കൽപ്പറ്റ എംജിടി ഹാളിൽ നടന്ന വി.കെ. സന്തോഷ് കുമാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഗോത്രപർവ്വം എന്ന പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. പഴശ്ശി രാജാവിന്റെ വീര മൃത്യുവിന് ശേഷം നടന്ന ഗിരിവർഗ്ഗ പോരാട്ടങ്ങളെ കുറിച്ച് 84 പേജുള്ള പുസ്തകം വിശദമായി സംവദിക്കുന്നു. പേജുകളുടെ വലിപ്പമല്ല പുസ്തകത്തെ മഹത്തരമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അക്കാഡമിക്ക് പുസ്തകങ്ങളിൽ എന്ത് കൊണ്ട് വയനാട്ടിൽ നടന്ന യഥാർത്ഥ സമരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് പുസ്തകം നമ്മോട് ചോദിക്കുന്നു. ബ്രിട്ടീഷുകാർ എഴുതി തയാറാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയത്. വയനാട്ടിലെ സ്വാതന്ത്ര്യ സമര ഗിരിവർഗ്ഗ പോരാട്ടങ്ങളെ അടയാളപ്പെടുത്തി വരും തലമുറക്ക് അഭിമാനാർഹമായ രീതിയിൽ വായിക്കാനും മനസിലാക്കാനും പറ്റുന്ന തരത്തിൽ  സമരങ്ങളുടെ മുഴുവൻ സ്മാരകവും രേഖപ്പെടുത്തുന്നതാകണം മ്യൂസിയം എന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും സ്വാതന്തൃത്തിനായി നടന്ന പോരാട്ടങ്ങളെ സ്വാതന്തൃ സമരങ്ങൾ ആയി അംഗീകരിക്കാതെ അവർക്ക് മുമ്പ് നടന്ന അധിനിവേശത്തെ ചെറുത്ത് നിന്നവരുടെ പോരാട്ടങ്ങളെ അംഗീകരിക്കാതെ വ്യവസ്ഥാപിത ചരിത്രകാരൻമാർ ചരിത്ര പുസ്തകത്തിൽ പരാമാർശിച്ചില്ലങ്കിലും ആ ചരിത്രത്തെ പുറത്ത് കൊണ്ട് വരാതെ അമൃതവർഷ ആചരണത്തിന് പ്രശസ്തി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യ സമര നായകൻമാരുടെ സ്മരണകൾ ചാരം മൂടിക്കിടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലായിടത്തും സമരം നടന്നിട്ടുണ്ട് എന്നാൽ അത് യാഥാർത്ഥ അളവിൽ രേഖപ്പെടുത്തിയില്ല. അതിനുള്ള ഒരു എളിയ ശ്രമമാണ് ഈ പുസ്തകം. 1812 മാർച്ച് 27ന് പുൽപ്പള്ളി മുരിക്കന്മാർ ക്ഷേത്രത്തിൽ രാമൻ നമ്പി നടത്തിയ ഐതിഹാസിക വിളംബരം ബ്രിട്ടീഷുകാരെ നാട് കടത്തണം എന്നായിരുന്നു. ഈ വിളംബരം ഗോത്ര ജനത ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. കൽപ്പറ്റ എംജിടി ഹാളിൽ നടന്ന പരിപാടി സാഹിത്യകാരൻ കെ.ജെ. ബേബി ഉദ്ഘാടനം  ചെയ്തു. എൻഎസ്എസ് കോളജ് റിട്ട.പ്രൊഫ.പി.കെ.ദേവൻ അധ്യക്ഷത വഹിച്ചു.   കോഴിക്കോട് എൻഐടിയിലെ ആർകിടെക്ടറൽ ആന്റ് പ്ലാനിങ് വിഭാഗം മേധാവി ഡോ.എ.കെ. കസ്തൂർബ  അഡ്വ.പി.ചാത്തുക്കുട്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.  എഴുത്തുകാരൻ ഷാജി പുൽപ്പള്ളി അഡ്വ.പി.സി.ചിത്ര, എം.ഗംഗാധരൻ, അനിൽ കുറ്റിച്ചിറ, കെ.ടി. സുകുമാരൻ, സിന്ധു അയിരവീട്ടിൽ എന്നിവർ സംസാരിച്ചു.
 കോഴിക്കോട് എൻഐടിയിലെ ആർകിടെക്ടറൽ ആന്റ് പ്ലാനിങ് വിഭാഗം മേധാവി ഡോ.എ.കെ. കസ്തൂർബ  അഡ്വ.പി.ചാത്തുകുട്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *