April 25, 2026

കേരള സ്റ്റേറ്റ് ബിവറേജ് കോര്‍പ്പറേഷന്‍ എഫ് എല്‍ – 9 വെയര്‍ഹൗസ് കല്‍പ്പറ്റയിലെ ചുമട്ടുതൊഴിലാളികള്‍ സൂചനപണിമുടക്ക് നടത്തി

0
GridArt_20220430_1745503362.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ബീവറേജ് കോര്‍പ്പറേഷനിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി പരിഷ്‌ക്കരിക്കേണ്ട കാലാവധി ഒരു വര്‍ഷം കഴിഞ്ഞിട്ടും കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ് പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും സംസ്ഥാന അടിസ്ഥാനത്തില്‍ കൂലി ഏകീകരണത്തിന്റെ പേര് പറഞ്ഞ് നീട്ടികൊണ്ട് പോകുകയാണ്.ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തിയത്.മാനേജ്‌മെന്റ് എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മെയ് മാസം ഒമ്പതാം തീയ്യതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ അറിയിച്ചു.സൂചനപണിമുടക്ക് നടത്തിയ തൊഴിലാളികള്‍കല്‍പ്പറ്റ വെയര്‍ഹൗസ്റ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു.കെ.അബൂബക്കര്‍ (സി.ഐ .റ്റി.യു) അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞുമൊയ്തീന്‍ ,ഒ.അഷറഫ്, കെ.കെ.രാജേന്ദ്രന്‍ ,കെ.മഹേഷ്, ടി.സക്കീര്‍ ഹുസൈന്‍, എം.അനസ്, പി.ജുറൈജ് ,കെ .റാഫി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *