April 27, 2024

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം മെയ് മൂന്നിന്

0
Gridart 20220501 1145077662.jpg
കൽപ്പറ്റ : കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി മെയ് മൂന്നിന് വയനാട് ജില്ല സന്ദർശിക്കും.
 രാവിലെ 10 മണിക്ക് വയനാട് കലക്ടറേറ്റിൽ നൽകുന്ന സ്വീകരണത്തിനുശേഷം കലക്ടറേറ്റിൽ ഉള്ള മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന അസ്പിറേഷണൽ ജില്ലാ അവലോകന യോഗത്തിൽ പങ്കെടുക്കും.
 12 മണിക്ക് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി സന്ദർശിച്ചശേഷം കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉള്ള പൊന്നട അംഗനവാടി സന്ദർശിക്കും.ഉച്ചക്ക് ഒരു മണിയോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വരദൂർ സ്മാർട്ട് അംഗനവാടി സന്ദർശിക്കും. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ഓഷിൻ ഹോട്ടലിൽ ബിജെപി ജില്ല നേതാക്കളോടൊപ്പം ഉള്ള ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് 3 .40 ന് കൽപ്പറ്റ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുക്കും. 4 40 ന് വയനാട് സന്ദർശനം പൂർത്തീകരിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *