ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം : സ്വിച്ച് ഓൺ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു
കൽപ്പറ്റ : തിരുവനന്തപുരത്തു വച്ച് നടക്കുന്ന ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസിന്റെ പ്രചാരണാർത്ഥം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ നീരാജിന്റെ സ്വിച്ച് ഓൺ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ കൺവീനർ സലീം കടവൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം സാജിത് എൻ. സി., ഒളിമ്പിക്സ് അസോസിയേഷൻ അംഗം സതീഷ് കുമാർ, ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് ഗഫൂർ മാസ്റ്റർ, ആരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പ് ഡയറക്ടർ ഡോക്ടർ സാജിത്, മാനേജർ ഷാഹിൽ എന്നിവർ പങ്കെടുത്തു.
Leave a Reply