April 26, 2024

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു

0
Gridart 20220502 1744248132.jpg
മാനന്തവാടി : മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി വർഷാരംഭത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2022 മെയ്‌ 1ന് ദീപശിഖ പ്രയാണം നടത്തി. കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ, മാനന്തവാടി രൂപതയുടെ ക്രാന്തദർശി ദിവംഗതനായ അഭിവന്ദ്യ മാർ ഇമ്മാനുവേൽ പോത്തനാ മുഴി പിതാവിന്റെ കബറിടത്തിൽ വെച്ച് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ.സണ്ണി മഠത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ്‌ ശ്രീ. റ്റിബിൻ വർഗീസ് പാറയ്ക്കലിന് ദീപശിഖ നൽകി ആരംഭിച്ച പ്രയാണം ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപത സഹരക്ഷാധികാരി മോൺ.പോൾ മുണ്ടോളിക്കലിനു കൈമാറികൊണ്ട് സമാപിപ്പിച്ചു. ഏപ്രിൽ 26 മുതൽ 29 വരെ രൂപതയുടെ വിവിധ പ്രദേശങ്ങളിലായി നടന്ന   വിളംബരയാത്രയുടെ സമാപനമായ ദീപശിഖ പ്രയാണത്തിൽ ഇരുന്നൂറോളം യുവജനങ്ങൾ പങ്കാളികളായി. കെ.സി.വൈ.എം മാനന്തവാടി വൈസ് പ്രസിഡന്റ്‌ നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, കോഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ,സംസ്ഥാന സെനറ്റ് അംഗം ടെസിൻ തോമസ് വയലിൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ,ആനിമേറ്റർ സി. സാലി ആൻസ് സി എം സി, തരിയോട് മേഖല ഡയറക്ടർ ഫാ. സിനീഷ് പുത്തൻപുരയിൽ, രൂപതാ സിൻഡിക്കേറ്റ്, മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *