ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിനു പകരുന്നതിന് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
പനമരം : എസ് പി സി & വിമുക്തി
ലഹരി വിരുദ്ധ സന്ദേശ ഫുട്ബോൾ മത്സരം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ലഹരി വർജ്ജന മിഷൻ വിമുക്തി യും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിനു പകരുന്നതിന് ഫുട്ബോൾ മത്സരം പനമരം ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി സബ് ഡിവിഷണൽ വരുന്ന പത്തോളം സ്കൂളിൽനിന്നുള്ള എസ്പിസി കേഡറ്റുകൾ ആണ് പരസ്പരം മത്സരിക്കുന്നത്.
Leave a Reply