April 24, 2026

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി വിൽപ്പനക്കാരൻ അറസ്റ്റിൽ

0
IMG_20220506_071918.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രനും സംഘവും കല്‍പ്പറ്റ മുണ്ടേരി മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി.
പൊഴുതന അച്ചൂര്‍ ഇടിയംവയല്‍ ഇല്ലിയന്‍ വീട്ടില്‍ മുഹമ്മദ് റാഫി (24) ആണ് പിടിയിലായത്. എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പ്രതിയെ കല്‍പ്പറ്റ ജെ.എഫ്.സി.എ 1 കോടതി മുമ്പാകെ ഹാജരാക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെബി. ബാബുരാജ്, വിനീഷ്. പി.എസ്,കെ.ജി ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍.എ, ഉണ്ണികൃഷ്ണന്‍ കെ.എം, ജിതിന്‍. പി.പി., ബിനു എം.എം, സുരേഷ്.എം, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.”
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *