April 24, 2026

എംഡി എം എ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി

0
GridArt_20220510_1203217602.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരയാല്‍: തലപ്പുഴ എസ്.ഐ രാംകുമാറും, സംഘവും വരയാല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 0.23 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.സി.പി.ഒ സനില്‍, സി.പി.ഒ സനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *