April 26, 2024

കക്കൂസ് മാലിന്യം റോഡിലേക്ക് തള്ളിയ ഹോട്ടലിനെതിരെ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടി :ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു

0
Gridart 20220510 1208462762.jpg
മാനന്തവാടി  : കക്കൂസ് മാലിന്യം അടക്കമുള്ള മലിന ജലം റോഡിലേക്കും ഓടയിലേക്കും ഒഴുക്കിയ സംഭവത്തിൽ മാനന്തവാടിയിൽ ഹോട്ടലിനെതിരെ നാഗസസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടി. മാനന്തവാടി മൈസൂർ റോഡിൽ പ്രവർത്തിക്കുന്ന റോളെക്‌സ്‌ ഹോട്ടലാണ് നാട്ടുകാരുടെ പരാതിയെ തുടന്ന് മാനന്തവാടി നഗരസഭാ ആരോഗ്യ വിഭാഗമെത്തി താൽക്കാലികമായി അടപ്പിച്ചത്. കക്കൂസ് മാലിന്യവും മലിന ജലവും സംസ്കരിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിച്ച ശേഷം നഗരസഭാ ആരോഗ്യ വിഭാഗം പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന നിബന്ധനയിൽ ഹോട്ടൽ അടപ്പിച്ചു.
 
നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്‌ടർ സജി മാധവൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ബി എസ് രമ്യ,വി സിമി, എസ്. അജിത്ത്.എന്നിവർ ഹോട്ടലിൽ എത്തി പരിശോധന നടത്തി ഹോട്ടലിനു നോട്ടീസ് നൽകി അടച്ചു പൂട്ടി സീൽ ചെയ്തു . കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ സഭാവത്തിൽ ഹോട്ടലിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *