June 10, 2026

തെളിനീരൊഴുക്കും നവകേരളം ക്യാമ്പയിന് തരിയോട് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

0
GridArt_20220510_1214467482.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : തെളിനീരൊഴുക്കും നവകേരളം ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡ് മന്ദം കാപ്പ് കോളനിയിൽ തുടക്കമായി. അരുവികളും തോടുകളും പുഴകളും തുടങ്ങിയ ജലാശയം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്യാമ്പയിൻ ഭാഗമായി ജലം നടത്തം സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ചെയർമാനും അഞ്ചാം വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി പദ്ധതിയെക്കുറിച്ച് സംസാരിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ, മുബഷിർ എ കെ, ദിലീപ് കുമാർ,പ്രെക്സി പ്ലാച്ചേരികുഴി, ഷാഹിറ അഷറഫ്, എം. എ ജെയിൻ, തുടങ്ങിയവർ നേതൃത്വം നൽകി. തൊഴിലുറപ്പ് അംഗങ്ങളും, വികസന സമിതി അംഗങ്ങളും, വിവിധ ഉദ്യോഗസ്ഥരും, അഗ്രോ ക്ലിനിക് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *