October 18, 2026

ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജ് എട്ടാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണം നടന്നു

0
GridArt_20220510_1619428062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജിലെ 2021അദ്ധ്യയന വര്‍ഷത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.മറ്റാരെക്കാളും മികച്ച ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആകാന്‍ ഒരു ഡോക്ടര്‍ക്ക് കഴിയും എന്നും അത്തരത്തിലുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരുടെയും വേദനകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും ഉൽഘാടന പ്രസംഗത്തിൽ ഡോ. ആസാദ്‌ മൂപ്പൻ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരൻ കർത്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നസീറ ആസാദ്,ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി  യു ബഷീര്‍, അസിസ്റ്റന്റ് ജനറൽ മാനേജറും ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ്‌ പള്ളിയാൽ, പി ടി എ പ്രസിഡന്റ് നജീബ് കാരാടൻ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *