GridArt_20220511_1248397283.jpg

തൃശ്ശിലേരി, കാനഞ്ചേരി കോളിമൂല റോഡിന്റെ ശോചനിയാവസ്ഥ എത്രയും വേഗത്തിൽ പരിഹരിക്കണം : എ.ഐ.വൈ.എഫ്. തൃശ്ശിലേരി യൂണിറ്റ്


AdAd

തൃശ്ശിലേരി : കോളിമൂല കാനഞ്ചേരി പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ട് ഏറെ നാളുകളായി. ഈ റോഡിൽ സഞ്ചരിക്കുന്ന നിരവധി വാഹനങ്ങൾ അപകടത്തിൽപെടുകയും സാര പരിക്കുകളോടെ രക്ഷപെടുകയാണ്.ഉണ്ടായങ്ങാടി തൃശ്ശിലേരി ആനപ്പാറ റോഡ് പണി നടക്കുന്നതിനാൽ. ഈ വഴിയാണ് നിരവധി വാഹനങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ നിരവധിവാഹനങ്ങൾ കടന്ന് പോകുന്നതിലൂടെ റോഡ് വീണ്ടും തകരാറിലേക്ക് ആകുകയാണ് ഉണ്ടായത് . ഇത്രയും നാളായിട്ട് വേണ്ടപ്പെട്ടവരുടെ അടിയന്തരമായുള്ള ഇടപെടൽ ഉണ്ടായിട്ടില്ല.ഈ നാട്ടിലെ ജനങ്ങൾ തൃശ്ശിലേരി എത്താൻ ആശ്രയിക്കുന്ന റോഡാണ്. ഇപ്പോൾ സഞ്ചരിക്കാൻ മറ്റു റോഡ് മാർഗം സ്വീകരിക്കേണ്ട അവസ്ഥയിലാണ്. അതും മൂലം ജനങ്ങളുടെ യാത്ര ചെലവ് വര്ധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ റോഡ് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലേക്ക്. എത്രയും വേഗത്തിൽ അധികാരപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന്. തൃശ്ശിലേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ : സനൂപ് വി. സി., സെക്രട്ടറി ജോബി ആന്റണി, വിജേഷ് സാമൂൽ, സിബി,വൈശാഖ്, അതുൽ എന്നിവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.