April 24, 2026

ലാപ് ടോപ് വിതരണം ചെയ്തു

0
GridArt_20220512_1554004382.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഹണിജോസ്, പി.എസ്. അനുപമ, ഇ.കെ. വസന്ത മെമ്പര്‍മാരായ ആന്റണി ജോര്‍ജ് , പി.സുരേഷ് മാസ്റ്റര്‍, മുരളീദാസന്‍, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, ജീനതങ്കച്ചന്‍, സക്രട്ടറി കെ.എം. തോമസ്, അസിസ്റ്റന്റ്‌ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *