March 19, 2024

തിരുനെല്ലിയില്‍നിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു : തിരുനെല്ലിയിൽ നടത്തിയ ‘ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ്

0
Gridart 20220517 1556426942.jpg
 
 
തിരുനെല്ലി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു. പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. സി.എം. സത്യനാരായണന്‍, ടി.വി. ഹരിദാസ്, അർജുൻ വാരിയർ എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകള്‍ നടത്തിയത്. 
മുന്‍പ് കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയില്‍നിന്ന് ഭൂതങ്ങള്‍ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാല്‍ അരി വഴിയ്ക്കുകളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയില്‍നിന്ന് അയച്ചെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരില്‍ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *