April 24, 2026

ലീഡ് ബാങ്കിലേക്ക് ധർണ്ണ നടത്തി: കേരള കോണ്‍ഗ്രസ് ( എം )

0
GridArt_20220520_1518057072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരെ മാത്രം സഹായിക്കുകയും സമൂഹത്തിലെ സാധാരണക്കാരായ വായ്പയെടുത്ത വരെ എല്ലാ വിധത്തിലും ബുദ്ധിമുട്ടി ക്കുകയും ചെയ്യുകയാണെന്ന് കേരള കോണ്‍ഗ്രസ് ( എം )ജില്ലാ പ്രസിഡണ്ട് കെ ജെ .ദേവസ്യ ആരോപിച്ചു . ആയിരക്കണക്കിന് കോടികളാണ് വന്‍കിടക്കാരുടെ ബാധ്യത തീര്‍ക്കാന്‍ ബാങ്കുകള്‍ ചെലവിട്ടത് . എന്നാല്‍ നോട്ട് നിരോധനം , പ്രളയം, കോവിഡ് 19 തുടങ്ങിയ കാരണങ്ങളാല്‍ ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ജപ്തി അടക്കമുള്ള പീഡനങ്ങളാണ് ബാങ്കുകള്‍ നടത്തുന്നത്.ഈ പ്രവണത മാറ്റിയെ തീരു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കുടിശ്ശിഖയായ കടല്‍ക്കാരുടെ പലിശ പൂര്‍ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ച് കല്‍പ്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ( എം ) നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ദേവസ്യ .കെ.വി.മാത്യൂ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജോസഫ് മാണിശ്ശേരി, ടി.എസ്.ജോര്‍ജ്ജ്, എന്‍.വില്‍സണ്‍ നെടും കൊമ്പില്‍, പി. ജോസ് തോമസ്, റ്റി.ടി. മാത്യൂ, വി. ജോസ് വട്ടോളി, പി.അനില്‍ ജോസ്, വി. ജോയി വാധ്യാപള്ളി, പി.ടോം ജോസ് ,ഒ.പി.മാണി, കെ.പി.വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *