April 24, 2026

മഴക്കാല മുന്നൊരുക്കം ഏക ദിന പരിശീലനം നടത്തി

0
GridArt_20220522_1738490102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ  സഹകരണത്തോടെ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഐ. എ. ജി വോളണ്ടിയേ ഴ്സിനായി എക ദിന പരിശീലനം നടത്തി.വയനാട് ജില്ലാ കളക്ടർ ഗീതാ ഐ. എ. എസ് ഏക ദിന പരിശീലന പ്രോഗ്രാം ഉത്ഘാടനം ചയ്തു.വയനാട് ജില്ലയിലെ വിവിധ സോഷ്യൽ സംഘ ടനകൾ, ചാരിറ്റി പ്രവർത്തകർ, പൊതു പ്രവർത്തനകർ, സന്നദ്ധ സംഘടന വോളണ്ടി യേഴ്സ് കൽപ്പറ്റ കളക്ട്രേ റ്റിൽ വെച്ച് നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു.

മഴയെ തുടർന്നുള്ള ജില്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ദുരിതാ ശ്വാസ ക്യാമ്പുകൾ, അവയുടെ നടത്തിപ്പ് എന്നിവയെ കുറിച്ച് സ്റ്റേറ്റ് ഐ. എ. ജി കോഡി.വിജീഷ് ക്ലാസ്സ്‌ എടുത്തു.ഫയർ ഫോഴ്‌സ് കൽപ്പറ്റ ഹെഡ്. പ്രവീൺ എസ് ഗ്യാസ് ചോർച്ച സംഭവിച്ചാൽ, തീപ്പിടുത്തം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഒപ്പം അപകട വേളയിൽ ഉപയോഗിക്കുന്ന ജീവൻ രക്ഷാ കുടുക്കുകളെ കുറിച്ച് വോളണ്ടി യേഴ് സിന് ക്ലാസുകൾ നൽകി.പ്രഥമ ശുശ്രുഷ, ആക്‌സിഡന്റ് സമയത്തെ ഫസ്റ്റ് എയ്ഡ്, പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് ഡോ. ബദറുൾ മുനീർ ( അസ്സി : സർജൻ കേരള ഹെൽത്ത്‌ സർവീസ് ) പരിശീലനം നൽകി.ജില്ലാ ഡിസ്ട്രിക് മജി സ്‌ട്രേറ്റ് അഡ്വ : ഷാജു , പ്രവീൺ എസ് ( ബേസിക് ഡി. ഡി. ആർ ) ഐ. എ. ജി കൺവീനർ ഫാ. ബെന്നി ഇടയത്ത്, പൾസ് എമർജൻസി സലിം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *