April 24, 2026

പുൽപ്പള്ളി കാരുണ്യ പാലിയേറ്റീവിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

0
GridArt_20220522_1743494572.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കഴിഞ്ഞ 19 വർഷമായി പുൽപ്പള്ളി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും തുടർന്ന് വോളണ്ടിയേഴ്സിനായി പരിശീലന പരിപാടിയും നടത്തി. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യ പ്രസിഡണ്ട് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പഞ്ചായത്തംഗങ്ങളായ സുമ വിനീഷ്, അനിൽ സി കുമാർ, വിജയൻ കുടിലിൽ,ഡോ. പ്രസാദ്, കെ ജി സുകുമാരൻ, ഇ.ടി. ബാബു, ജോർജ് മുരിയം കാവിൽ, എം.കെ സുരേഷ്, ടി കെ പൊന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോഴിക്കോട് ഐ പി എം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ വോളണ്ടിയേഴ്സിനായി ക്ലാസ് എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *