April 25, 2024

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് : കേരളത്തിന് വേണ്ടി മത്സരിച്ച സജിന അബ്ദുൽ റഹ്മാൻ മികച്ച വിജയം കരസ്ഥമാക്കി

0
Gridart 20220523 1117588522.jpg
ബാവലി : തിരുവനന്തപുരം വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് കേരളത്തിന് വേണ്ടി മത്സരിച്ച സജിന അബ്ദുൽ റഹ്മാൻ മികച്ച വിജയം കരസ്ഥമാക്കി. വയനാട് ബാവലി സ്വദേശിനിയാണ് സജിന.ബാവലി മാരിക്കപ് വീട്ടിൽ അബ്ദുല്ലയൂടെയും 
 റുഖിയയുടെയും മകളാണ് . 18,19,20,21 തിയതികളിൽ ആണ് മത്സരം നടന്നത്. 800 മീറ്റർ രണ്ടാം സ്ഥാനവും 400 മീറ്റർ രണ്ടാം സ്ഥാനവും 1500 മീറ്റർ മൂന്നാം സ്ഥാനവും 4×400 മീറ്റർ റിലേ ഒന്നാം സ്ഥാനവും 4×100 മീറ്റർ റിലേ മൂന്നാം സ്ഥാനവും ആണ് സജിന കരസ്ഥമാക്കിയത്. മത്സരിച്ച എല്ലാ ഇനത്തിലും മികച്ച വിജയം കരസ്ഥമാക്കാൻ സജിനക്ക്‌ കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *