April 20, 2024

പാർട്ടി പ്രവർത്തകയെ വാട്ട്സപ്പിലൂടെ നിരന്തരം അപമാനിച്ച സി.പി.എം.നേതാവിനെതിരെ പരാതി

0
Gridart 20220524 1410435952.jpg
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ പാർട്ടി പ്രവർത്തകയെ
 വാട്ട്സപ്പിലൂടെ നിരന്തരം അപമാനിച്ച സി.പി.എം.നേതാവനെതിരെ പരാതി.
കാട്ടിക്കുളം ലോക്കൽ കമ്മറ്റി അംഗം ഗിരീഷിന്നെതിരെയാണ് പാർട്ടിയിലും ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയത്.
സി.പി.എം.എൽ.സി. എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്നും പാർട്ടി പ്രവർത്തകയുടെ മൊബൈൽ ഫോൺ നമ്പർ എടുക്കുകയും തുടർച്ചയായി അപമാനിക്കുന്ന രീതിയിലുള്ളമെസേജുകൾ സി.പി.എം.നേതാവ്, അയച്ചു എന്നും, ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് സി.പി.എം.ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മറ്റികൾക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
നിരന്തരമായിമെസ്സേജുകളും ഫോട്ടോകളും മറ്റും തുടർച്ചയായി അയച്ചതിനെ തുടർന്ന് ഫോൺ നമ്പർ പാർട്ടി പ്രവർത്തക ബ്ലോക്ക് ചെയ്യുകയും ചെയ്തു.
യുവതിയുടെ ഒറ്റക്കുള്ള ഫോട്ടോ ആവശ്യപ്പെട്ട് മെസേജ് ഇട്ടപ്പോൾ ഒരു പട്ടിയുടെ ഫോട്ടോ ഇട്ട് കൊടുത്ത് ഇത്തരം മെസേജുകൾ അയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
പാർട്ടി പ്രവർത്തകയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ മനപൂർവ്വമാണ് ഇത്തരം മെസേജുകൾ അയക്കുന്നതെന്ന് ഇത് മൂലം മാനസിക വിഷമത്തിലാണ് കഴിയുന്നതെന്നും എൻ്റെ കുടുംബത്തിൻ്റെ സ്വസ്ഥത തകർക്കുമോ എന്ന് ഭയപ്പെടുന്നതായും
പരാതിയിൽ ചൂണ്ടിക്കാട്ടി.മാന്യമായി ജീവിച്ച് വരുന്ന കുടുംബത്തിൽപ്പെട്ട യുവതിക്ക് ഇതിന് മുൻപും ഇയാളിൽ നിന്നും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. മുൻപ് കാട്ടിക്കുളത്തെ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന സമയത്ത് ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയതിനാൽ ഭർത്താവിൻ്റെ ഫോൺ നമ്പർ നൽകുകയും, രാത്രി പതിനൊന്ന് മണിക്ക് ശേഷം ഗിരിഷ് ഫോണിൽ വിളിക്കുകയും ചെയ്തിതിരുന്നു.
ഇടത് പക്ഷപ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് സുരക്ഷയുള്ളപ്പോൾ ഇത്തരം പ്രവ്യത്തികൾ ഒരു നേതാവിൽ നിന്നും ഉണ്ടാവുമ്പോൾ എന്ത് വിശ്വസിച്ചാണ് എന്നെ പോലുള്ളവർ പാർട്ടി പരിപാടികളിൽ പങ്കെടുക്കുക എന്നും പാർട്ടി കമ്മറ്റികളിൾക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഒരാളിൽ നിന്നും മാന്യമായി കഴിയുന്ന കുടുംബിനികൾക്ക് നേരെ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാവാൻ പാടില്ലെന്നും സ്ത്രീകൾ ഇവർ കരുതുന്നത് പോലെയുള്ളവരല്ലെന്ന് മനസ്സിലാക്കണമെന്നും പാർട്ടിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇടത് പക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകയായ എനിക്കും കുടുംബത്തിനും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാവാതെ തക്കതായ നടപടികൾ കൈകൊള്ളണമെന്ന് സി.പി.എം. പാർട്ടി ഭാരവാഹികൾക്ക് നൽകിയ മൂന്ന് പേജ് വരുന്ന പരാതിയിൽ പാർട്ടി പ്രവർത്തക ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *