March 28, 2024

ഫാ. ജേക്കബ് മീഖായേലിനെ സണ്ടേസ്ക്കൂൾ കേന്ദ്ര കമ്മിറ്റി ആദരിച്ചു

0
Gridart 20220524 1453314232.jpg
മീനങ്ങാടി: യാക്കോബായ സഭയുടെ സണ്ടേസ്കൂൾ പ്രവർത്തനത്തിൽ അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഫാ. ജേക്കബ് മീഖായേലിനെ പുത്തൻ കുരിശിൽ നിന്നെത്തിയ കേന്ദ്ര സംഘം ആദരിച്ചു. അൻപത് വർഷമായി സംഘടനാ പ്രവർത്തനത്തിലും 30 വർഷം തുടർച്ചയായി കേന്ദ്ര കമ്മിറ്റിയിലും പ്രവർത്തിച്ചതിനാണ് ആദരവ്. മലബാർ മേഖലയിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ തുടങ്ങിയതും ഇദ്ദേഹമായിരുന്നു. സണ്ടേസ്കൂൾ കലോൽസവം, സിലബസ് ,ആത്മദീപം പത്രാധിപ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ മേഖലാ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ആദരവ് നടന്നത്.സണ്ടേസ്കൂൾ അഖില മലങ്കര പ്രസിഡൻ്റ്
മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഷെവലിയാർഎം ജെ മർക്കോസ് , ട്രഷറർപി വി ഏലിയാസ് ,സെക്രട്ടറിമാരായ എൽദോ ഐസക്ക്, റോയി തോമസ് ,പി വി പൗലോസ്, മലബാർ ഭദ്രാസന ഡയറക്ടർ ടി. വി സജീഷ് ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *